ദോഹ: അറബ് ലോകത്തിന്റെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന റമദാൻ ബസാറിന്പേൾ ഐലൻഡിൽ തുടക്കമായി. കടൽത്തീര കാഴ്ചകളുള്ള പ്രത്യേക ഇരിപ്പിടങ്ങൾ രൂപകൽപ്പന ചെയ്ത റമദാൻ ബസാറിൽ സന്ദർശകർക്ക് വിശ്രമിക്കാനും ആകർഷകമായ പോർട്ടോ അറേബ്യ സ്കൈലൈൻ ആസ്വദിക്കാനും ശാന്തമായ ഇടം നൽകുന്നു. ......
ദോഹ: ഐ സി ബി എഫ് മുൻ ജനറൽ സെക്രട്ടറിയും, ഖത്തർ പ്രവാസികളുടെ ഇടയിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, നാട്ടിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകുകയും ചെയ്യുന്ന കെ. വി. ......
ദോഹ: രാജ്യത്തെ റീട്ടെയിൽ വ്യവസായത്തിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ തുടർച്ചയായി രണ്ടാമതും ഐസിസി ഉപദേശക സമിതി കൌൺസിൽ അംഗമായി. ഇന്ത്യൻ എംബസിയുടെ HE അംബാസിഡർ വിപുൽ ആണ് അദ്ദേഹത്തെ സമിതിയിൽ അംഗമായി നാമനിർദേശം ചെയ്തത്.
ഈ വർഷം ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും അഞ്ചു പേർ മാത്രമാണ് ഐസിസി അഡ്വൈസറി ബോർഡിലേക്ക് എംബസി നോമിനേറ്റ് ചെയ്തിട്ടുള്ളത് . ഗ്രാൻഡ് റീജിയണൽ ഓഫീസിനു അഭിമാനകരമായ ഒരു നേട്ടം കൂടിയാണിത്. ......
ദോഹ :ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ മാർച്ച് 28, 29 തീയതികളിൽ
ഐ സി സി അശോകഹാളിൽ സംഘടിപ്പിക്കുന്ന ഈദ് ബസാറിന്റെ ഭാഗമാകാൻ പവലിയനുവേണ്ടിയുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് ഐ സിസി ഓഫീസുമായി ബന്ധപെടാവുന്നതാണ്.
ചെറുകിട ഇന്ത്യൻ സംരംഭകർക്ക് കരകൗശല വസ്തുക്കൾ, തുകൽ വസ്തുക്കൾ, അനുകരണ ആഭരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി ഒരുക്കുന്ന ഈദ് ബസാറിൽ ലൈവ് ഹെന്ന, ഫുഡ് കൗണ്ടറുകൾ എന്നിവയും ഉണ്ടായിരിക്കും. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി), 2025–2026 പ്രവർത്തന കാലാവധിക്കുള്ള മാനേജ്മെന്റ് കമ്മിറ്റിരൂപീകൃതമായി.
പ്രസിഡന്റ് എ.പി. മണികണ്ഠന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ ഭാരവാഹികളാണ് കമ്മിറ്റിയിലുള്ളത്. ......
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദക്കൂട്ടായ്മ്മയായ കുവാഖ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും അരങ്ങേറി. നുഐജയിലെ കേംബ്രിഡ്ജ് ഇൻറർനാഷണൽ സ്കൂൾ കാമ്പസ്സിൽ നടന്ന പരിപാടി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു ഉദ്ഘാടനം ചെയ്തു.
ഖിഫ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സംഘടനയ്ക്കായി കളത്തിലങ്ങിയ ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
വരും മാസത്തിൽ കുവാഖ് സംഘടിപ്പിക്കുന്ന കണ്ണൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ നടന്നു. ......
ദോഹ: ഏഷ്യൻ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് പ്രദർശനത്തിന് സൂഖ് വാഖിഫിൽ തുടക്കമായി.
പ്രൈവറ്റ് എഞ്ചിനീയറിംഗ് സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ ഏഷ്യൻ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് പ്രദർശനം 2025 മാർച്ച് 1 മുതൽ 10 വരെ ദിവസവും വൈകുന്നേരം 7:30 മുതൽ അർദ്ധരാത്രി 12 വരെ സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിലാണ് നടക്കുന്നത്.ഉയർന്ന നിലവാരത്തിനും അതുല്യമായ രുചിക്കും പേരുകേട്ട ഏറ്റവും മികച്ച നട്സും ഉണക്കിയ പഴങ്ങളും ഉത്പാദിപ്പിക്കുന്നതിന്പ്രശസ്ത രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ തരം നട്സ്കളാണ് പ്രദർശനത്തിൽ ഇടം പിടിച്ചിരിക്കുന്നത്. “ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച നട്സും ഉണക്കിയ പഴങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ വേദി പ്രദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രദർശനം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് പ്രദർശനത്തിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി പറഞ്ഞു. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തിന്റെ വരവിനോട് അനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം ലുസൈൽ കൊട്ടാരത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഭരണകൂടം പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരെ ഔദ്യോഗികആശംസകൾ നേർന്നുകൊണ്ട് സ്വീകരിച്ചു .പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ-ഗാനിം; ശൂറ കൗൺസിൽ അംഗങ്ങൾ, പൗരന്മാർ എന്നിവരെ അമീർ സ്വീകരിച്ചു. അമീർ അഭ്യുദയകാംക്ഷികളുമായി ആശംസകൾ കൈമാറി. ......
ദോഹ: ഖാലിദ് ബിൻ നാസർ ഹമദ് അൽ താനി ഗ്രൂപ്പ് ഹോൾഡിംഗ് (കെബിഎൻ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) രക്തദാന സെന്ററുമായി സഹകരിച്ച് അൽ സദ്ദിലെ കെബിഎൻ ഗ്രൂപ്പ് ഓഫീസിലാണ് പരിപാടി നടന്നത്. കെബിഎൻ ഗ്രൂപ്പ് ഹോൾഡിംഗിന് കീഴിലുള്ള 12 കമ്പനികളുടെയും ജീവനക്കാർ സജീവ പങ്കാളിത്തം വഹിച്ചു. ......